31
May 2024
Sat
31 May 2024 Sat
woman arrested for set ablaze lovers home

പത്തനംതിട്ട: തന്നെ വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടിനും ബൈക്കിനും തീയിട്ട യുവതിയും സുഹൃത്തും പിടിയില്‍. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീടും ഇരുചക്രവാഹനവും കത്തി നശിച്ച സംഭവത്തിലാണ് ഇയാളുടെ കാമുകി സുനിത, സുഹൃത്ത് സതീഷ് എന്നിവര്‍ അറസ്റ്റിലായത്.(woman arrested for set ablaze lovers home)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹിതനായ രാജ് കുമാര്‍ ഏറെനാളായി സുനിതയുമായി അടുപ്പത്തിലായിരുന്നു. ഇരുവരുടെയും ബന്ധമറിഞ്ഞ രാജ് കുമാറിന്റെ ഭാര്യ വിവാഹബന്ധം വേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇതിനു ശേഷവും രാജ്കുമാര്‍ തന്നെ വിവാഹം കഴിക്കാന്‍ തയ്യാറാവാത്തതിന്റെ പക മൂലമാണ് സുനിത ഇയാളുടെ വീടിനും ബൈക്കിനും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.

വീട്ടില്‍ ആരുമില്ലാത്ത സമയത്തെത്തി പൂട്ട് തകര്‍ത്ത് അകത്തുകയറിയായിരുന്നു അതിക്രമം. തീ പടരുന്നത് കണ്ട അയല്‍വാസികളാണ് ഓടിയെത്തി തീയണച്ചത്.

അതേസമയം സംഭവത്തില്‍ പരാതി നല്‍കാന്‍ രാജ് കുമാര്‍ തയ്യാറായിരുന്നില്ല. ഒരുമാസം മുന്‍പ് രാജ് കുമാറിന്റെ കാറും കത്തിനശിച്ചിരുന്നു. ഇതിനു പിന്നിലും സുനിതയാണെന്നാണ് കരുതുന്നത്. അന്നും യുവാവ് പരാതി നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക