28
May 2024
Sun
28 May 2024 Sun
sdtu meeting

കൊടിഞ്ഞി: തൊഴിലാളി ചൂഷണത്തിനെതിരെ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍ പോരാടുമെന്ന് എസ്ഡിറ്റിയു സംസ്ഥാന ട്രഷറര്‍ അഡ്വ. എ എ റഹീം. എസ്ഡിറ്റിയു മലപ്പുറം ജില്ലാ കമ്മിറ്റി കൊടിഞ്ഞിയില്‍ സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ( SDTU will fight against labor exploitation: Adv. AA Rahim )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൂഷണം നിറഞ്ഞ ലോകത്ത് ചൂഷണമില്ലാതെ തൊഴില്‍ പക്ഷ യൂണിയനായി എസ്ഡിറ്റിയു മുന്നേറുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്വാഗത സംഘം ചെയര്‍മാന്‍ അന്‍സാരി കോട്ടക്കല്‍ അധ്യക്ഷത വഹിച്ചു

സംസ്ഥാന സമിതി യംഗം ഹനീഫ കരുമ്പില്‍, ജില്ലാ പ്രസിഡന്റ് ഫത്താഹ് പൊന്നാനി, ജനറല്‍ സെക്രട്ടറി അലി കണ്ണിയത്ത്, വൈസ് പ്രസിഡന്റ് കാദര്‍ എടപ്പാള്‍, സെക്രട്ടറിമാരായ ബിലാല്‍ പൊന്നാനി, അക്ബര്‍ പരപ്പനങ്ങാടി ജില്ലാ കമ്മിറ്റിയംഗം സിറാജ് പടിക്കല്‍ സംസാരിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയികളായ യൂണിയന്‍ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് അവാര്‍ഡ്വിതരണംചെയ്തു.