മൊബൈല്‍ ഫോണിനു വേണ്ടി അച്ഛനെയും അമ്മയെയും സഹോദരിയെയും വെടിവച്ചുകൊന്നു മൃതദേഹങ്ങള്‍ക്കൊപ്പം ദിവസങ്ങള്‍ ചെലവഴിച്ച് ദത്തുപുത്രനായ 16കാരന്‍. ബ്രസീലിലെ സാവോപോളോയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് കൗമാരക്കാരന്‍ കൂട്ടക്കൊല നടത്തിയത്.(16 year old boy kills parents and sister and spent days with dead bodies)
|
തിങ്കളാഴ്ച കുട്ടി പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് കുറ്റസമ്മതം നടത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. ദത്തുപുത്രനാണ് കൂട്ടക്കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വഴക്കിനെ തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയുടെ കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് 16കാരന്‍ കൂട്ടക്കൊല നടത്തിയത്. പോലീസുകാരനായ പിതാവിന്റെ തോക്കാണ് കുട്ടി കൊലപാതകത്തിന് ഉപയോഗിച്ചത്.
ആദ്യം പിതാവിനെ പിന്നില്‍ നിന്ന് വെടിവച്ചുകൊന്നു. പിന്നീട് മുകള്‍ നിലയിലെത്തി 16കാരിയായ സഹോദരിയുടെ മുഖത്തുവെടിവച്ചു. പുറത്തുപോയ അമ്മ മണിക്കൂറുകള്‍ക്ക് ശേഷം വീട്ടില്‍ തിരികെ വന്നപ്പോള്‍ ഇവരെയും വെടിവച്ചുകൊലപ്പെടുത്തി.
വെള്ളി, ശനി, ഞായര്‍ രാത്രിയും പകലും മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞ 16കാരന്‍ തിങ്കളാഴ്ച രാവിലെയാണ് പോലീസില്‍ വിളിച്ചറിയിച്ചത്. കൊലപാതകത്തിനു ശേഷമുള്ള ദിവസങ്ങളില്‍ 16കാരന്‍ ജിമ്മില്‍ പോവുകയും ബേക്കറിയില്‍ പോയി സാധനങ്ങള്‍ വാങ്ങുകയും ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അമ്മയെ വെടിവച്ചുകൊന്ന ശേഷം കത്തികൊണ്ട് മൃതദേഹത്തില്‍ കുത്തിയും പ്രതി കോപം പ്രകടിപ്പിക്കുകയുണ്ടായി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





