19
May 2024
Sat
19 May 2024 Sat

ഫുജൈറ: ഫുജൈറയില്‍ താമസിക്കുകയായിരുന്ന തിരുവനന്തപുരം സ്വദേശിനിയെ ദുരൂഹസാഹചര്യത്തില്‍ കെട്ടിടത്തില്‍നിന്ന് വീണുമരിച്ചനിലയില്‍ കണ്ടെത്തി. ഷാനിഫ ബാബു (37) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഫുജൈറ സെയ്ന്റ് മേരീസ് സ്‌കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. ദമ്പതികള്‍ക്ക് രണ്ടു പെണ്‍കുട്ടികളുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.

trivandrum women died in fuhairah

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക