ഇസ്രായേലിന്റെ ആക്രമണങ്ങള്‍ക്കു തിരിച്ചടിയായി ടെല്‍ അവീവിലേക്ക് റോക്കറ്റാക്രമണം നടത്തി ഹമാസ്. നിരവധി റോക്കറ്റുകളാണ് ഇവിടെ പതിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേല്‍ സേന അപായ സൈറണ്‍ മുഴക്കി. ദീര്‍ഘദൂര റോക്കറ്റുകളാണ് ഹമാസ് ടെല്‍ അവീവിലേക്ക് തൊടുത്തിരിക്കുന്നതെന്നാണ് റിപോര്‍ട്ടുകള്‍.(Hamas fired rockets against Tel Aviv)
|
മാസങ്ങളായി തുടരുന്ന പോരാട്ടങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഹമാസിന്റെ ഭാഗത്തുനിന്ന് ഇസ്രായേലിലേക്ക് ഇത്തരം റോക്കറ്റുകള്‍ വിക്ഷേപിച്ചിട്ടില്ലെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം ആക്രമണത്തില്‍ ഇസ്രായേലില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഉള്ള വിവരം ലഭിച്ചിട്ടില്ല.
അതിനിടെ ഈജിപ്തിലൂടെ ഗസയിലേക്ക് അവശ്യവസ്തുക്കളുമായുള്ള ട്രക്കുകള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഈജ്പ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്തഹ് എല്‍ സിസിയും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





