08
May 2024
Sun
08 May 2024 Sun
12 year old girl missing from Aluva found from Ankamali

ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ 12കാരിയായ മകളെ കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന നിഗമനത്തില്‍ പോലീസ് നടത്തിയ അന്വേഷത്തിനൊടുവില്‍ അങ്കമാലിയില്‍ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്നിടത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടുകിട്ടിയത്. സംഭവത്തില്‍ ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ പെണ്‍കുട്ടിയുടെ സുഹൃത്താണെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച വൈകിട്ട് അഞ്ചിനാണ് ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് 12കാരിയെ കാണാതായത്. സാധനം വാങ്ങാനായി കടയില്‍ പോയ പെണ്‍കുട്ടിയെ ഒരുമണിക്കൂര്‍ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ വീട്ടുകാര്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍നിന്ന് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേര്‍ പെണ്‍കുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക