25
May 2024
Mon
25 May 2024 Mon

തീവ്ര മഴഭീഷണി നിലനിൽക്കെ കേരളാ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കര വരെ) ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കന്റിൽ 60 സെ.മീ നും 75 സെ.മീ നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കൻ തമിഴ്നാട് തീരത്ത് (പോയിന്റ് കാലിമർ മുതൽ പുലിക്കാട്ട് വരെ) ഇന്ന് (മേയ് 26) രാത്രി 11.30 വരെ 2.9 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും തിരമാലയുടെ വേഗത സെക്കന്റിൽ 45 സെ.മീ നും 65 സെ.മീ നും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.