കോഴിക്കോട്ട് മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ടുപേർക്ക് ദാരുണാന്ത്യം. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്.
|
കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം കോവൂർ ഇരിങ്ങാടൻപള്ളിയിലെ അടച്ചിട്ട ഹോട്ടലിലെ 10 അടിയോളം താഴ്ചയിലുളള മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടതോടെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു.
ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. പ്രാഥമിക ചികിത്സ നൽകിയശേഷം ഉടൻ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





