ലണ്ടന്‍: യൂറോപ്പിലെ ക്ലബ് രാജാക്കന്മാരെ ഇന്ന് രാത്രി അറിയാം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് ജര്‍മന്‍ കരുത്തര്‍ ബൊറൂസിയ ഡോര്‍ട്മുണ്ടുമായി ഏറ്റുമുട്ടും.
|
14 കിരീടങ്ങളുമായി ചാമ്പ്യന്‍സ് ലീഗില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തുന്ന ടീമാണ് റയല്‍. സമീപത്തൊന്നും ഈ നേട്ടത്തില്‍ അവരെ വെല്ലാന്‍ ആരുമില്ല. അവര്‍ 15ാം കിരീടം നേടാനുള്ള ശ്രമത്തിലാണ്.
1997ലാണ് ബൊറൂസിയ ഡോര്‍ട്മുണ്ട് അവസാനമായി ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയത്. 27 വര്‍ഷമായി അവര്‍ ഈ കിരീടം കൊതിക്കുന്നു. 201213 സീസണില്‍ ഫൈനലിലെത്താന്‍ ബൊറൂസിയക്ക് സാധിച്ചെങ്കിലും അന്ന് ജര്‍മന്‍ വമ്പന്മാര് തന്നെയായ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ടു.
ഇത്തവണ സെമിയില്‍ ബയേണ്‍ മ്യൂണിക്കിനെ തകര്‍ത്താണ് റയല്‍ കലാശപ്പോരിനെത്തുന്നത്. ബൊറൂസിയ പിഎസ്ജിയേയും വീഴ്ത്തി.
റയലിന്റെ ഇത്തവണത്ത ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായകമായത് സെമിയില്‍ വിനിഷ്യസ് ജൂനിയര്‍ പുറത്തെടുത്ത പ്രകടനമാണ്. ബൊറൂസിയയെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായത് അവരുടെ പ്രതിരോധ മികവാണ്. അതില്‍ തന്നെ മാറ്റ് ഹമ്മല്‍സിന്റെ സാന്നിധ്യം എതിര് നിരയ്ക്കുണ്ടാക്കിയ തലവേദന ചില്ലറയല്ല. ഇന്ന് വിനിഷ്യസ് ജൂനിയറിനെ ഹമ്മല്‍സ് പൂട്ടുമോ എന്നത് കിരീടം ആര്‍ക്കെന്നു നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്.
ജര്‍മന്‍ താരങ്ങളായ ബൊറൂസിയയുടെ നിക്ക്ലസ് ഫുള്‍ക്രൂഗും റയലിന്റെ അന്റോണിയോ റൂഡിഗറും നേര്‍ക്കുനേര്‍ വരുന്നതും ഇന്നത്തെ പോരിനെ ശ്രദ്ധേയമാക്കുന്നു. ബൊറൂസിയയെ ഫൈനലില്‍ എത്തിക്കുന്നതില്‍ ഫുള്‍ക്രൂഗിന്റെ ഗോളടി മികവ് നിര്‍ണായകമായിരുന്നു. റയലിന്റെ പ്രതിരോധത്തിലെ കരുത്താണ് റൂഡിഗര്‍. ഫുള്‍ക്രൂഗിനെ റൂഡികര്‍ പൂട്ടുമോ അതോ കോട്ട പൊളിച്ച് താരം ഗോളടിക്കുമോ എന്നത് കാത്തിരുന്നു കാണാം.
1996ല്‍ മാത്രമാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കാനായത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ 15ാം കിരീടമാണ് റയല്‍ മാഡ്രിഡ് ലക്ഷ്യമിടുന്നത്. വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം ടോണി ക്രൂസിന്റെ റയല്‍ മാഡ്രിഡിനൊപ്പമുള്ള അവസാനം മത്സരം കൂടിയാണ് ഇന്നത്തേത്. ചാമ്പ്യന്‍സ് ലീഗില്‍ ചരിത്രമെഴുതിയ ടീമാണ് റയല്‍ എന്നാണ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയുടെ വാക്കുകള്‍.
സോണി ടെന്‍- 2, സോണി ടെന്‍- 3, സോണി ടെന്‍- 2 എച്ച്ഡി, സോണി ടെന്‍ 3 എച്ച്ഡി എന്നിവയാണ് ഫെനല്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നത്. സോണിലിവിലൂടെ മത്സരത്തിന്റെ ലൈവ് സ്ട്രീമിംഗുണ്ട്.
UEFA Champions League final between Real Madrid, Borussia Dortmund


