07
Jun 2024
Sun
07 Jun 2024 Sun
7 and 12 year old siblings drowned in pond

കൊല്ലം ഉമയനല്ലൂരില്‍ 12ഉം 7ഉം വയസ്സുള്ള സഹോദരങ്ങള്‍ കുളത്തില്‍ വീണു മരിച്ചു. കൊട്ടിയം മൈലപ്പൂര്‍ പുതുച്ചിറ അല്‍ഹംദുലില്ല വീട്ടില്‍ അനീസ്-ഹയറുന്നിസ ദമ്പതികളുടെ മക്കളായ ഫര്‍സീന്‍(12), അഹിയാന്‍(7)എന്നിവരാണ് മരിച്ചത്. കുളത്തില്‍ വീണ അഹിയാനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫര്‍സീന്‍ വെള്ളിയാഴ്ച മരിച്ചിരുന്നു. ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന അഹിയാന്‍ ഞായറാഴ്ചയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉമയനല്ലൂരില്‍ ഹയറുന്നിസ നടത്തുന്ന ഷേഖ്‌സ് ആന്‍ഡ് കേക്ക്‌സ് എന്ന ബേക്കറിക്കു സമീപമുള്ള കുളത്തിലാണ് കുട്ടികള്‍ മുങ്ങിമരിച്ചത്. ബേക്കറിയിലെത്തിയ കുട്ടികള്‍ മൂത്രമൊഴിക്കാനായി പുറത്തേക്കു പോവുകയായിരുന്നു. കുട്ടികളെ കാണാതെ വന്നതോടെ ഹയറുന്നിസ കുളത്തിന്റെ സമീപത്തു പോയി നോക്കിയെങ്കിലും കാണാത്തതിനാല്‍ തിരികെ വന്നിരുന്നു.

ഇതിനിടെ കുളത്തില്‍ ചൂണ്ടയിടാനെത്തിയ അതിഥി തൊഴിലാളിയാണ് കുട്ടികളുടെ ചെരിപ്പുകള്‍ കുളത്തില്‍ കിടക്കുന്നത് കാണുന്നത്. തുടര്‍ന്ന് പ്രദേശവാസികളെ വിളിച്ചുകൂട്ടി നടത്തിയ തിരച്ചിലില്‍ കുട്ടികളെ പുറത്തെടുത്തെങ്കിലും ഫര്‍സീന്‍ മരിക്കുകയായിരുന്നു. പിന്നീട് അഹിയാനും മരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക