02
Jun 2024
Tue
02 Jun 2024 Tue

രാജ്യരഹസ്യം ചോര്‍ത്തി: പാക് ചാരനായ ബ്രഹ്മോസ് എഞ്ചിനീയര്‍ നിശാന്ത് അഗര്‍വാളിന് ജീവപര്യന്തം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ രാജ്യരഹസ്യങ്ങള്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐക്ക് വേണ്ടി ചോര്‍ത്തിക്കൊടുത്ത കേസില്‍ അറസ്റ്റിലായ ബ്രഹ്മോസ് എയര്‍ സ്‌പെയ്‌സ് മുന്‍ എന്‍ജീനിയര്‍ക്ക് ജീവപര്യന്തം തടവ്. നാഗ്പൂരിലെ ബ്രഹ്മോസ് ആസ്ഥാനത്ത് ടെക്‌നിക്കല്‍ സെക്ഷനിലെ എന്‍ജിനീയറായിരുന്ന നിശാന്ത് അഗര്‍വാളിനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. പ്രതിയോട് 3,000 രൂപ പിഴയടക്കാനും അഡീഷണല്‍ സെഷന്‍സ് ജഡ്ജി എം.വി ദേശ്പാണ്ഡ്യെ നിര്‍ദേശിച്ചു. സി.ആര്‍.പി.സി 235, ഐ.ടി നിയമത്തിലെ 66(എഫ്), ഔദ്യോഗിക രഹസ്യനിയമത്തിലെ വിവിധവകുപ്പുകളും പ്രകാരം അഗര്‍വാള്‍ കുറ്റക്കാരനെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു.

സോഷ്യല്‍മീഡിയ മുഖേന ഐ.എസ്.ഐ ഏജന്റിന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 2018ല്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എ.ടി.എസ്) ആണ് അഗര്‍വാളിനെ അറസ്റ്റ്‌ചെയ്തത്. നാലുവര്‍ഷത്തോളമാണ് ഇയാള്‍ ബ്രഹ്മോസില്‍ ജോലിചെയ്തത്. അതേസമയം അഗര്‍വാളിന് ഏപ്രിലില്‍ ബോംബ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജാമ്യം നല്‍കിയിരുന്നു. ശിക്ഷവിധിച്ചതോടെ അഗര്‍വാള്‍ ഉടന്‍ കീഴടങ്ങേണ്ടിവരുമെന്ന് പബ്ലിക് പ്രോസികൂട്ടര്‍ ജ്യോതി വജനി പറഞ്ഞു.

Ex-BrahMos Aerospace engineer Nishant Agarwal gets life imprisonment for Spying for Pakistan’s ISI