തമിഴ്നാട്ടിലെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെ മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് സല്യൂട്ടുമായി നടി തൃഷ കൃഷ്ണൻ. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന 80-ാമത് സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെയാണ് സംഭവം.
ചടങ്ങിനിടെ ഔദ്യോഗിക കർത്തവ്യങ്ങളുടെ ഭാഗമായി ജീപ്പിൽ കടന്നുപോവുമ്പോഴായിരുന്നു തൃഷ വിജയെ സല്യൂട്ട് ചെയ്തത്.
ചടങ്ങിൽ മുൻനിരയിൽ വിജയിയുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖറും ശോഭ ചന്ദ്രശേഖറും ഇരുന്നിടത്താണ് തൃഷയും ഉണ്ടായിരുന്നത്.
|
സ്വർണനിറത്തിലുള്ള സാരിയണിഞ്ഞാണ് തൃഷ എത്തിയത്. മിനിമൽ ആഭരണങ്ങൾക്കൊപ്പം മുടിയിൽ മുല്ലപ്പൂവും അണിഞ്ഞിരുന്നു.
അതേസമയം, വിജയിയും തൃഷയും ഒരുമിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഗില്ലി, തിരുപ്പാച്ചി, ആതി, കുറുവി, ലിയോ തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു.
അടുത്തിടെ ഇരുവരുടെയും വ്യക്തിജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് വിജയോ തൃഷയോ പരസ്യമായി പ്രതികരിച്ചിട്ടില്ല. വിജയ്ക്കെതിരേ ഭാര്യ വിവാഹമോചനക്കേസ് നൽകിയതോടെ തൃഷയെയും വിജയെയും ചൊല്ലിയുള്ള പ്രചാരണങ്ങൾ ശക്തിപ്രാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം വിജയുടെ ഭാര്യ വിവാഹമോചനക്കേസ് പിൻവലിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക


