15
Aug 2026
Sat
15 Aug 2026 Sat
Indian origin CEO who fired 900 in a zoom call terminated from the post now

ഒറ്റ സൂം കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കുപ്രസിദ്ധി നേടിയ ഇന്ത്യന്‍ വംശജനായ സിഇഒയ്ക്കും ഒടുവില്‍ പണിതെറിച്ചു.ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ധനകാര്യ സാങ്കേതിക കമ്പനിയായ ബെറ്റര്‍ ഹോം ആന്‍ഡ് ഫിനാന്‍സ് സ്ഥാപകനും സിഇഒയും ആയ വിശാല്‍ ഗാര്‍ഗിനെയാണ് കമ്പനി പിരിച്ചുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021 ഡിസംബറില്‍ ആയിരുന്നു വിശാല്‍ ഗാര്‍ഗ് കമ്പനിയിലെ 900ത്തോളം ജീവനക്കാരെ സൂം മീറ്റിങ്ങിനിടെ പിരിച്ചുവിട്ടത്. ആഗസ്ത് മൂന്നിനാണ് വിശാല്‍ ഗാര്‍ഗിനെതിരേ പിരിച്ചുവിടലുണ്ടായത്. ഇതിനെതിരേ നിയമനടപടിയാരംഭിച്ചിരിക്കുകയാണ് വിശാലിപ്പോള്‍. 10 വര്‍ഷമായി താന്‍ കമ്പനിയുടെ സിഇഒ പദവിയിലിരിക്കുകയായിരുന്നുവെന്നും തന്നെ ആ പദവിയിലേക്കു തിരിച്ചെടുക്കണമെന്നുമാണ് വിശാലിന്റെ ആവശ്യം.

ഡാനിയല്‍ ലെവിസാണ് കമ്പനിയുടെ പുതിയ സിഇഒ. ചെലവ് ചുരുക്കാനും മകിച്ച ലാഭമുണ്ടാക്കാനുമുള്ള ആശയങ്ങളുമായി ആറുമാസം മുമ്പ് ലെവിസ് വിശാല്‍ ഗാര്‍ഗിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇത് വിശാല്‍ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇതിനിടെ കമ്പനിയുടെ ബോര്‍ഡ് അംഗങ്ങളെ ഇക്കാര്യം ലെവിസ് ബോധ്യപ്പെടുത്തുകയും വിശാലിനെ പിരിച്ചുവിട്ട് ആ പദവിയില്‍ ലെവിസിനെ നിയമിക്കുകയുമായിരുന്നു ബെറ്റര്‍ ഹോം ആന്‍ഡ് ഫിനാന്‍സ് ചെയ്തത്.

ALSO READ: ലഹരിവിമുക്ത കേന്ദ്രത്തിലെ ചികില്‍സയ്ക്ക് ശേഷം മടങ്ങിയെത്തിയ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു; ബൈബിള്‍ വായിച്ചും കൊന്ത കൈയില്‍ പിടിച്ചും കൂളായി കൃത്യം വിവരിച്ച് പ്രതി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക