29
Jun 2024
Tue
29 Jun 2024 Tue
Congress won Lakshadweep seat.jpg

ലക്ഷദ്വീപിലെ സിറ്റിങ് എംപിയായ എന്‍സിപി ശരദ് പവാര്‍ വിഭാഗം സ്ഥാനാര്‍ഥി മുഹമ്മദ് ഫൈസലിനെ തോല്‍പിച്ച് സീറ്റ് തിരികെ പിടിച്ചു കോണ്‍ഗ്രസ്. തുടര്‍ച്ചയായി പത്തു തവണ ലക്ഷദ്വീപ് എം.പിയായിരുന്ന പി എം. സയീദിന്റെ മകനാണ് മുഹമ്മദ് ഹംദുല്ല സയീദ് ആണ് 2647 വോട്ടിന് എതിര്‍ സ്ഥാനാര്‍ഥിയായ മുഹമ്മദ് ഫൈസലിനെ തോല്‍പിച്ചത്. മുഹമ്മദ് ഹംദുല്ല സെയിദ് 25726 വോട്ടും മുഹമ്മദ് ഫൈസലിന് 23079 വോട്ടുകളും ലഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച ഹംദുല്ല സെയ്ദ് 15ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു. കഴിഞ്ഞ രണ്ട് ലോക്സഭ തിരഞ്ഞെടുപ്പിലും എന്‍സിപിയിലെ ഫൈസലിനെതിരേ മത്സരിച്ചിരുന്നുവെങ്കിലും തോല്‍വി രുചിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക