07
Jun 2024
Fri
07 Jun 2024 Fri
one more accused in RSS leader Ranjith murder arrested by SIT

പാലക്കാട്: ആര്‍എസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കേസിലെ 22ാം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സല്‍ ആണ് പിടിയിലായത്. പൊള്ളാച്ചിയിലെ ഭാര്യാവീട്ടില്‍ നിന്നാണ് ഷെയ്ഖ് അഫ്‌സലിനെ പിടികൂടിയതെന്ന് പ്രത്യേകാന്വേഷണ സംഘം അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ കേസില്‍ ആകെയുള്ള 22 പ്രതികളും അറസ്റ്റിലായി. 2021 നവംബര്‍ 15നാണ് സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഭാര്യക്കൊപ്പം ബൈക്കില്‍ വരുമ്പോള്‍ സഞ്ജിത്തിനെ കാറിലെത്തിയ സംഘം വാഹനം തടഞ്ഞ് നിര്‍ത്തി വെട്ടിക്കൊല്ലുകയായിരുന്നു. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് വധത്തിനു പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക