30
Jun 2024
Sat
30 Jun 2024 Sat
three students drowned kannur

കണ്ണൂര്‍: കണ്ണൂര്‍ മയ്യിലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. (three-students-drowned-death-at-kannur )മയ്യില്‍ ഇരുവാപ്പുഴ ചീരാച്ചേരിയില്‍ ഇന്നലെ വൈകിട്ടാണ് നാടിനെ നടുക്കിയ ദുരന്തം. പാവന്നൂര്‍ മൊട്ട സ്വദേശികളായ നിവേദ്, അഭിനവ്, ജോബിന്‍ ജിത്ത് എന്നിവരാണ് മരിച്ചത്. ബന്ധുക്കളാണ് മരിച്ചു മൂന്നുപേരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മീന്‍ പിടിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. പുഴക്കരയില്‍ നില്‍ക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞ് ആദ്യം രണ്ടുപേര്‍ പുഴയിലേക്ക് വീണു. ഇവരെ രക്ഷിക്കാന്‍ ചാടിയപ്പോഴാണ് മൂന്നാമത്തെയാള്‍ അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി നീന്തി രക്ഷപ്പെട്ടു.

സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി കരയ്ക്ക് കയറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക