|
കോഴിക്കോട്: സാമൂഹിക സേവകനും വിദ്യാഭ്യാസ ചിന്തകനും ഇസ്‌ലാമിക പ്രബോധകനും ആയിരുന്ന കെ.എം റിയാലുവിന്റെ നാലാം ചരമദിനത്തില്‍ സുഹൃത്തുക്കളും ശിഷ്യഗണങ്ങളും കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ മാതൃകാ പ്രവര്‍ത്തനങ്ങളെയും സംഭാവനകളെയും അനുസ്മരിച്ചു. ഇവിടെ യൂത്ത് സെന്ററില്‍ നടന്ന അനുസ്മരണ സമ്മേളനം മാധ്യമ വിദഗ്ധനും കെ.എം. റിയാലുവിന്റെ അടുത്ത സുഹൃത്തുമായ ഒ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
അസാധാരണമായ വ്യക്തിപ്രഭാവവും അക്ഷീണമായ കര്‍മനൈരന്തര്യവും നിസ്വാര്‍ഥമായ മനുഷ്യസ്‌നേഹവും വഴി ജനഹൃദയങ്ങളെ കീഴടക്കിയ ഇസ്‌ലാം സേവകനായിരുന്നു കെ.എം. റിയാലു എന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു. ഇസ്‌ലാമിക സംസ്‌കൃതിയുടെ സാഹോദര്യവും സമഭാവനയും അദ്ദേഹം സ്വന്തം ജീവിതം കൊണ്ട് സാക്ഷാത്കരിക്കുച്ചു.
സഹപ്രവര്‍ത്തകനായിരുന്ന ടി.ടി. മുഹമ്മദ് കുട്ടി ആധ്യക്ഷ്യം വഹിച്ചു. ഇ.എന്‍. ഇബ്രാഹീം, അബ്ദുറഹിമാന്‍ പെരിങ്ങാടി …… എന്നിവര്‍ സംസാരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





