യുഎസ് പൗരന് 165ാമത്തെ കുട്ടി പിറന്നു. ബീജ ദാതാവായ 48കാരന്‍ അരി നാഗലിനാണ് കഴിഞ്ഞദിവസം 165ാമത്തെ കുഞ്ഞ് ജനിച്ചത്. 50 വയസ്സ് വരെ ബീജദാനം തുടരുമെന്ന് കണക്ക് പ്രഫസര്‍ കൂടിയായ അരി നാഗല്‍ പ്രതികരിച്ചു. കണക്ടികട്ടിലെ യുവതിയിലാണ് നാഗലിന് ഒടുവിലത്തെ കുട്ടി പിറന്നത്. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ചായിരുന്നു കുഞ്ഞ് ജനിച്ചത്.
|
തനിക്കിപ്പോഴും ശാരീരിക ക്ഷമത ഉണ്ടെന്നും ബീജദാനം തുടരാന്‍ ഇനിയുമേറെ തുടരാന്‍ കഴിയുമെങ്കിലും 50 വയസ്സാവുമ്പോള്‍ വിരമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായ പുരുഷന്‍മാര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ അരി നാഗല്‍ ദാനം ചെയ്ത ബീജം സ്വീകരിച്ച 10 സ്ത്രീകളാണ് യുഎസ്, കാനഡ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലായി ഗര്‍ഭിണികളായി തുടരുന്നത്. ഇതില്‍ ഒരാള്‍ അടുത്ത ദിവസങ്ങളിലും രണ്ടു പേര്‍ ജൂലൈ, ആഗസ്ത് മാസങ്ങളിലും പ്രസവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ദാനം ചെയ്ത ബീജത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ പേരും ജനനത്തിയ്യതിയും അവരുടെ വിലാസവും ഫോണ്‍നമ്പരുകളും ഫോട്ടോകളും വരെ പ്രഫ അരി നാഗല്‍ തന്റെ ഓഫിസിന്റെ ചുവരില്‍ ഒട്ടിച്ചിട്ടുണ്ട്. ഇങ്ങനെ ജനിക്കുന്ന തന്റെ മക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളും അരി നാഗല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവയ്ക്കുകയും ചെയ്യുന്നു.
ഫാദേഴ്‌സ് ഡേയില്‍ നിരവധി മക്കള്‍ തനിക്ക് ആശംസാ കാര്‍ഡ് അയയ്ക്കാറുണ്ടെന്നും പ്രഫസര്‍ വെളിപ്പെടുത്തി. 34 അമ്മമാര്‍ അരി നാഗലിലൂടെ ജനിച്ച മക്കളെ പിന്നീട് ഇദ്ദേഹത്തെ കാണിക്കുകയോ മറ്റോ ചെയ്തിട്ടില്ല. ഈ അമ്മമാരുടെ മനസ്സ് എപ്പോഴെങ്കിലും മാറുമെന്നും മക്കളെ കാണാനും മറ്റും കഴിയുമെന്നുമുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
എട്ടുവര്‍ഷം മുമ്പാണം അരി നാഗല്‍ ബീജദാനം തുടങ്ങിയത്. അന്നുമുതല്‍ ഓരോ ആഴ്ചയും ഒന്നോ രണ്ടോ സ്ത്രീകള്‍ക്കായി ബീജദാനം തുടര്‍ന്നുവരികയും ചെയ്യുന്നു.


