12
Aug 2026
Wed
12 Aug 2026 Wed
Court acquited accused over POCSO case

പോക്സോ കേസിൽ ജയിലിൽ കഴിയേണ്ടിവന്ന ​ഗൃഹനാഥൻ നിരപരാധിയെന്ന് കൊയിലാണ്ടി പോക്സോ കോടതി . 10 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ നാലരവർഷമായി സമൂഹത്തിനു മുന്നിൽ കുറ്റക്കാരനായി കഴിയേണ്ടിവന്ന ബാലുശേരി പൂനത്ത് ഈക്കക്കുന്നേൽ മമ്മദിനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. വൈദ്യപരിശോധനയിൽ പീഡനം നടന്നില്ലെന്നു വ്യക്തമായിരുന്നു. മുത്തശ്ശി എഴുതിയ പരാതിയിൽ ഒപ്പിടുക മാത്രമാണ് താൻ ചെയ്തതെന്നും ബാലിക കോടതിയിൽ മൊഴി നൽകിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2022 മാർച്ചിലാണ് മമ്മദിനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 83 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യം ലഭിച്ചെങ്കിലും സ്വന്തം വീട്ടിലേക്ക് പോവാനായില്ല. കുട്ടിയുടെ വൈദ്യപരിശോധനയിൽ ലൈം​ഗിക പീഡനം നടന്നില്ലെന്നു കോടതി ബോധ്യമായി. തുടർന്നാണ് മമ്മദിനെ കോടതി കുറ്റവിമുക്തനാക്കിയത്.

ALSO READ: പ്രതിശ്രുത വധു തൂങ്ങിമരിച്ചതിനു പിന്നാലെ പ്രതിശ്രുത വരൻ ജീവനൊടുക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക