02
Jun 2024
Wed
02 Jun 2024 Wed

അബൂദബി: അബൂദബിയിൽ ബിരുദ വിദ്യാർഥിയായ കണ്ണൂർ സ്വദേശി വീടിന്റെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. കണ്ണൂർ മാടായി വാടിക്കൽ സ്വദേശിയും അബൂദബി യൂനിവേഴ്‌സിറ്റി ഇൻറർനാഷണൽ അക്രെഡിറ്റെഷൻ ഡയറക്ടറുമായ ഡോ. മുഹമ്മദ് റാസിഖിൻറെയും വാടിക്കൽ ഗ്രീൻ പാലസിൽ കെ സി ഫാത്തിബിയുടെയും മകൻ മുഹമ്മദ് അമൻ (21) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിൻറെ കോണിപ്പടി ഇറങ്ങവേ അമൻ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് ക്ഷതമേൽക്കുകയും മരിക്കുകയുമായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിൽ. . റോഷൻ, റൈഹാൻ എന്നിവർ സഹോദരങ്ങളാണ്.