27
Jun 2024
Fri
27 Jun 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കോഴിക്കോട്ട് പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം. മൂന്നുപേർക്ക് പരുക്ക്. കോഴിക്കോട് കൂടരഞ്ഞി കുളിരാമൂട്ടിയിൽ ആണ് അപകടം. കുളിരുമുട്ടി സ്വദേശികളായ ജോൺ കമുങ്ങുംതോട്ടിൽ ​(65), സുന്ദരൻ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൂവാറാന്തോട്ടിൽ നിന്ന് താഴേക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധി പേർ ബസ് കാത്തുനിൽക്കുമ്പോൾ ആണ് അപകടം. സംഭവം ഉണ്ടാവുന്നതിന്റെ തൊട്ടുമുമ്പായി വന്ന ബസ്സിൽ ഇവരെല്ലാം കയറിയതിനാൽ വലിയ ദുരന്തം ഒഴിവായി.