കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ സ്കൂട്ടർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ എൻജിനിയറിങ് വിദ്യാർഥി മരിച്ചു. അമൽ ജ്യോതി എൻജിനിയറിങ് കോളജ് വിദ്യാർഥിയും പെരുവന്താനം സ്വദേശിയുമായ അമൽ ഷാജി (19) ആണ് മരിച്ചത്.
|
കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ 26-ാം മൈലിനു സമീപം വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം. കോളജിലേക്ക് പോകുന്നവഴി സ്വകാര്യബസിനെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടെ എതിരേ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ അമൽ തത്ക്ഷണം മരിച്ചു. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു അമൽ.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





