27
Jun 2024
Tue
27 Jun 2024 Tue
One and half year old death

മൂവാറ്റുപുഴ: കളിക്കുന്നതിനിടെ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞ് വീണ് ഒന്നരവയസുകാരന് ദാരുണാന്ത്യം. മുവാറ്റുപുഴ പായിപ്ര മെക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുള്‍ സമദാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സ്റ്റാന്‍ഡിനൊപ്പം ടിവിയും കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആസ്റ്റര്‍ മെഡിസിറ്റിയിലേക്കും മാറ്റിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു മരണം. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇന്ന് തന്നെ സംസ്‌കാരം നടത്തും. മാതാവ്: നസിയ.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക