26
Jun 2024
Fri
26 Jun 2024 Fri
Kerala Rain Updates: Heavy rain today, will continue for five more days; Orange in two places, yellow in seven places

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: കേരളത്തിൽ ഇന്ന് കൂടി മാത്രമേ ശക്തമായ മഴ ഉണ്ടാകൂവെന്നു മുന്നറിയിപ്പ്. ദുരിതം സമ്മാനിച്ച് പെയ്ത കനത്ത മഴയ്ക്ക് വരും ദിവസങ്ങളില്‍ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അടുത്ത അഞ്ചുദിവസത്തെ മഴ പ്രവചനത്തില്‍ നാളെ മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ പ്രവചിക്കുന്നില്ല. അതിനാൽ അലർട്ട് ഇല്ല.

അതിനിടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയര്‍ന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായാണ് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.