27
Jun 2024
Sat
27 Jun 2024 Sat
Mammootty Bulbul photo

നടന്‍ മമ്മൂട്ടി കാമറയില്‍ പകര്‍ത്തിയ ബുള്‍ബുള്‍ പക്ഷിയുടെ ചിത്രം ലേലത്തിന്. (Mammootty bulbul bird pic for auction) ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദര്‍ശനത്തിലാണ് മമ്മൂട്ടി പകര്‍ത്തിയ ചിത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ഒരു ലക്ഷമാണ് ചിത്രത്തിന് അടിസ്ഥാന വിലയായി ഇട്ടിരിക്കുന്നത്. ഞായറാഴ്ച ചിത്രം ലേലം ചെയ്യും. വീട്ടുമുറ്റത്തെത്തിയ ബുള്‍ബുളിന്റെ ചിത്രം നടന്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പക്ഷി നിരീക്ഷകന്‍ ഇന്ദുചൂഢന്റെ സ്മരണാര്‍ഥം നടത്തുന്ന ചിത്രപ്രദര്‍ശനമാണ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്നത്. മമ്മൂട്ടി ഉള്‍പ്പെടെ 23 ഫോട്ടോഗ്രാഫര്‍മാര്‍ എടുത്ത പക്ഷിചിത്രങ്ങളുടെ പ്രദര്‍ശനവും ഉണ്ട്. 30 ജൂണ്‍ വരെയാണ് പ്രദര്‍ശനം നടക്കുക.രാവിലെ 11 മണി മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശന സമയം.