26
Jun 2024
Sun
26 Jun 2024 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കൊച്ചി: ബ്രിട്ടണിലെത്തി നാലാം മാസം മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. കാലടി കൊറ്റമം സ്വദേശിയായ റെയ്ഗന്‍ ജോസ് (36) ആണ് മരിച്ചത്. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ ആണ് റെയ്ഗന്‍ ജോസ് മരിച്ചത്. തലയ്‌ക്കേറ്റ പരിക്കാണ് മരണ കാരണം.
നാല് മാസം മുന്‍പാണ് റെയ്ഗന്‍ യുകെയിലേക്ക് പോയത്.
ഭാര്യ: സ്റ്റീന (നഴ്‌സ്,യുകെ).
നാലു വയസുള്ള ഈവ ഏക മകളാണ്.