27
Jul 2024
Tue
27 Jul 2024 Tue
two college students went missing in Iritty river

കണ്ണൂർ ഇരിട്ടിയിൽ സുഹൃത്തിന്റെ വീട്ടിലെത്തിയ രണ്ട് കോളജ് വിദ്യാർഥിനികളെ പുഴയിൽ കാണാതായി. അഞ്ചരക്കണ്ടി സ്വദേശികളായ ഷഹർബാന, സൂര്യ എന്നിവരെയാണ് കാണാതായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരിട്ടിക്കടുത്ത് പടിയൂർ പൂവം കടവിൽ കാഴ്ച കാണാനെത്തിയതായിരുന്നു ഇരിക്കൂർ കല്യാട് സിബ്​ഗ കോളജിലെ വിദ്യാർഥിനികളായ ഇരുവരും. ഇതിനിടെ ഒരാൾ കാൽതെറ്റി വെള്ളത്തിൽ വീണു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാമത്തെയാളും ഒഴുക്കിൽപെടുകയായിരുന്നു.

ചൊവ്വ വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. വിവാഹമുറപ്പിച്ച സുഹൃത്തിന്റെ വീട്ടിൽ വന്നതായിരുന്നു ഇരുവരും.