എട്ടുവയസ്സുകാരിയെ സ്കൂൾ വിദ്യാർഥികൾ ചേർന്നുകൂട്ടബലാൽസംഗം ചെയ്തുകൊന്നു. ആന്ധ്രാപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. 12ഉം 13ഉം വയസ്സുള്ള മൂന്ന് ആൺകുട്ടികൾ ചേർന്നാണ് എട്ടുവയസ്സുകാരിയായ വിദ്യാർഥിനിയെ കൂട്ടബലാൽസംഗം ചെയ്തുകൊന്നത്. കുട്ടിയുടെ മൃതദേഹം സംഘം കനാലിൽ തള്ളുകയും ചെയ്തു.
|
മൂന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ ഞായറാഴ്ച കാണാതാവുകയായിരുന്നു. തുടർന്ന് കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആണ് കാണാതായത്. കുട്ടി തിരിച്ചുവരാതിരുന്നതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും ഫലം കാണാതെ വന്നതോടെയാണ് പിതാവ് പോലീസിലിനെ സമീപിച്ചത്.
പോലീസ് നായ മണം പിടിച്ച് മൂന്ന് വിദ്യാർഥികളുടെ അടുത്ത് വരികയായിരുന്നു. ആറാം ക്ലാസ് വിദ്യാർഥികളായ രണ്ടുപേരും ഒരു ഏഴാം ക്ലാസ് വിദ്യാർഥിയുമായിരുന്നു ഇവർ. ചോദ്യംചെയ്യലിൽ പെൺകുട്ടിയെ ബലാൽസംഗം ചെയ്തുകൊന്ന് കനാലിൽ തള്ളിയതായി പ്രതികൾ വെളിപ്പെടുത്തി. മൃതദേഹത്തിനു വേണ്ടി പോലീസ് കനാലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





