05
Aug 2026
Wed
05 Aug 2026 Wed
School bus driver dies of heart attack during duty

സ്‌കൂള്‍ ബസ്സോടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ മദര്‍ ഇന്ത്യ സ്‌കൂളിന്റെ ബസ്സിലെ താല്‍ക്കാലിക ഡ്രൈവര്‍ മുരളീധരന്‍ പിള്ളയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുുട്ടികളുമായി ചിറയിന്‍കീഴ് മുട്ടപ്പലം ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു മുരളീധരന്‍ പിള്ളയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. ഇതോടെ ബസ് മതിലില്‍ ഇടിച്ചുകയറി. അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ആയയും അഞ്ചുകുട്ടികളുമായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. സ്ഥിരമായുള്ള ഡ്രൈവറിന് വയ്യാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി പകരത്തിന് എത്തിയതായിരുന്നു മുരളീധരന്‍ പിള്ള.

ALSO READ: വാഹനങ്ങളുടെ മോഡിഫിക്കേഷന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കേന്ദ്രം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക