05
Aug 2026
Wed
05 Aug 2026 Wed
order issued to shut down Thamarassery Fresh Cut plant

കോഴിക്കോട് താമരശ്ശേരിയില്‍ നാട്ടുകാര്‍ക്ക് ശല്യമായി മാറിയ കോഴി അറവുമാലിന്യ സംസ്‌കരണ പ്ലാന്റായ ഫ്രഷ് കട്ട് അടച്ചുപൂട്ടാന്‍ ഉത്തരവ്.
മലീനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഉത്തരവ് ഇറക്കിയത്. കട്ടിപ്പാറ ഗ്രാമപ്പഞ്ചായത്ത് ഇതുമായി ബന്ധപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. കഴിഞ്ഞ ദിവസത്തെ മഴയില്‍ ഫാക്ടറിയില്‍ വെള്ളം കയറി പുഴയിലേക്ക് മാലിന്യം ഒഴുകിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പി കെ ഫിറോസ് എംഎല്‍എ ഇതുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് കട്ടിപ്പാറയിലെ ഫാക്ടറി അടച്ചുപൂട്ടാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടത്.

പ്ലാന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും ഇവിടെ നിന്നു പുഴയിലേക്ക് അറവുമാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് ഫ്രഷ്‌കട്ട് ഫാക്ടറിക്കെതിരെ കഴിഞ്ഞവര്‍ഷം ജനകീയ പ്രതിഷേധവും സംഘര്‍ഷവും നടന്നിരുന്നു. പ്രതിഷേധത്തിനിടെ സമരക്കാര്‍ പ്ലാന്റിന് തീവയ്ക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പോലീസും ഏറ്റുമുട്ടിയത്. ഇതിനു ശേഷം പ്രതിഷേധത്തിനെത്തിയവര്‍ക്കു നേരെ പോലീസ് വേട്ടയാടലും നടന്നിരുന്നു.

ALSO READ: 88 കോടിയുടെ നിക്ഷേപതട്ടിപ്പുകേസിൽ ഇന്ത്യക്കാരിയെ നാടുകടത്തി യുഎഇ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക