02
Jul 2024
Fri
02 Jul 2024 Fri
GDRFA Dubai celebrates its achievments

ദുബൈ: ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) കഴിഞ്ഞ വർഷങ്ങളിൽ തങ്ങൾ കൈവരിച്ച മികച്ച നേട്ടങ്ങൾ പ്രൗഢമായി ആഘോഷിച്ചു. ‘എലൈറ്റ് സെറിമണി’ എന്ന പേരിൽ ദുബായ് വേൾഡ് ട്രേഡ് സെൻററിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ 2000ത്തിലധികം ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ ആദരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബൈ പോലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് ലഫ്റ്റനന്റ് ജനറൽ ദാഹി ഖൽഫാൻ തമീം, ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ ഹലാ ബദ്രി, ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർമാർ, ദുബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.

മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറിയുടെ പ്രഭാഷണത്തോടുകൂടിയാണ് ചടങ്ങ് ആരംഭിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തുമിന്റെ നിരന്തരമായ പിന്തുണയും മാർഗ്ഗനിർദ്ദേശവുമാണ് ജിഡിആർഎഫ്എ കൈവരിച്ച നേട്ടങ്ങൾക്ക് പ്രധാന കാരണമായതെന്ന് ലഫ് : ജനറൽ അൽ മർറി പറഞ്ഞു.

ലോകത്തമ്പാടുമുള്ള ആളുകൾക്ക് ദുബൈയിലേക്കുള്ള പ്രവേശനം സുഗമമാക്കാനും മികച്ച സൗകര്യങ്ങൾ ഒരുക്കാനുമുള്ള ശൈഖ്‌ മുഹമ്മദിന്റെ ദീർഘവീക്ഷണങ്ങൾ ഞങ്ങളെ കൂടുതൽ മികവിലേക്ക് നയിച്ചു. 2006 ലഭിച്ച ദുബൈ എക്സലൻസ് അവാർഡുകൾ ഞങ്ങൾക്ക് വലിയ പ്രോത്സാഹനമായിരുന്നു. കാര്യമായ മെച്ചപ്പെടുത്തലുകൾ ആവശ്യമായ സമയമായിരുന്നു അത്. വരും വർഷങ്ങളിലെ തുടർച്ചയായ പുരാഗതിയിൽ ശൈഖ്‌ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തും നൽകിയ പ്രോത്സാഹനം പ്രാദേശിക തലത്തിലും അന്താരാഷ്ട്ര തലത്തിലേക്ക് അതോറിറ്റിയുടെ കീർത്തി വർധിപ്പിച്ചതെന്ന് കഴിഞ്ഞ 18 വർഷത്തെ പ്രവർത്തന മികവ് പരാമർശിച്ചുകൊണ്ട് ലഫ്റ്റനൽ ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു