06
Jul 2024
Sat
06 Jul 2024 Sat
doctors saved dead palestine womans baby from womb

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനി യുവതിയുടെ ​ഗ​ർഭസ്ഥ ശിശുവിനെ ജീവനോടെ പുറത്തെടുത്തതായി ​ഗസാ ആശുപത്രി അറിയിച്ചു. 9 മാസം ​ഗർഭിണിയായ ഉല അദ്നാൻ ഹർബ് അൽ കുർദാണ് ഇസ്രായേൽ വ്യോമാക്രണത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടർന്ന് ഡോക്ടർമാർ യുവതിയുടെ ​ഗർഭപാത്രത്തിൽ നിന്ന് കുഞ്ഞിനെ സിസേറിയനിലൂടെ ജീവനോടെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുത്തത് ആൺകുട്ടിയാണെന്നും കുഞ്ഞ് സു​ഖമായി ഇരിക്കുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

മാലിക് യാസീൻ എന്നാണ് കുഞ്ഞിന് പേരിട്ടത്. സെൻട്രൽ ​ഗസാ മുനമ്പിലുണ്ടായ വ്യോമാക്രമണത്തിൽ ഉല അദ്നാൻ ഹർബ് അൽ കുർദ് അടക്കം 24 പേരാണ് കൊല്ലപ്പെട്ടത്.

കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്തപ്പോൾ നില ​ഗുരുതരമായിരുന്നു. തുടർന്ന് ഓക്ജിനടക്കം നൽകിയതോടെ കുഞ്ഞ് അപകടനില തരണം ചെയ്യുകയായിരുന്നുവെന്നും ​ഗൈനക്കോളജി വിഭാ​ഗം മേധാവി റഈദ് അൽ സൗദി അറിയിച്ചു. കുഞ്ഞിനെ ഇൻകുബേറ്ററിലാക്കി ദീർ അൽ ബലായിലെ അൽ അഖ്സ ആശുപത്രിയിലേക്ക് മാറ്റിയതായും ഡോക്ടർ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക