27
Jul 2024
Sun
27 Jul 2024 Sun
father son duo electrocuted in Perinthalmanna

മലപ്പുറം പെരിന്തൽമണ്ണയിൽ അച്ഛനും മകനും ഷോക്കേറ്റു മരിച്ചു. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ്, മകൻ മുഹമ്മദ് അമീൻ എന്നിവരാണ് മരിച്ചത്. വീടിനടുത്തുള്ള സ്വന്തം കൃഷിസ്ഥലത്ത് ഞായറാഴ്ച രാവിലെയാണ് സംഭവം. ചേന കൃഷിചെയ്തിരുന്ന സ്ഥലത്തിന് ചുറ്റും കാട്ടുപന്നിയെ തടയാനായി സ്ഥാപിച്ച വൈദ്യുതവേലിയില്‍ നിന്നാണ് ഇരുവർക്കും ഷോക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ പത്തോടെ കൃഷിയിടത്തിലേക്ക് പോയ അഷ്‌റഫിനെ കാണാത്തതിനെ തുടർന്ന് മകൻ മുഹമ്മദ് അമീനും മകളും അന്വേഷിച്ചെത്തുകയായിരുന്നു. വീണു കിടക്കുന്ന അഷ്റഫിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ് അമീനും ഷോക്കേല്‍ക്കുകയായിരുന്നു. മകള്‍ ബഹളം വച്ചതോടെ നാട്ടുകാരെത്തിയാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഭാര്യ: സുബൈദ. മറ്റുമക്കള്‍: അസ്ലം, മുഹ്‌സിന.