21
Jul 2024
Wed
21 Jul 2024 Wed

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ജീവിതാനുഭവങ്ങള്‍ തുറന്നുപറഞ്ഞ് ഉറ്റസുഹൃത്ത് ഉമേഷ് കുമാര്‍. ഒരു ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തായിരുന്നു. മുന്‍ ഭാര്യ ഹസിന്‍ ജഹാനുമായുള്ള വേര്‍പിരിയലാണ് താരത്തെ പ്രധാനമായും തളര്‍ത്തിയത്. തുടര്‍ന്ന് ഭാര്യനല്‍കിയ ഗാര്‍ഹിക പീഡന പരാതി, പാക് കാമുകിയില്‍ നിന്ന് പണം വാങ്ങി രാജ്യത്തെ വഞ്ചിച്ച് ഒത്തുകളിച്ചെന്ന അവരുടെ ആരോപണവും ഉണ്ടായി. ഇതിന് പിന്നാലെ ഷമി ആത്മഹത്യ ശ്രമിച്ചു എന്നാണ് സുഹൃത്ത് ഉമേഷ് പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉമേഷിന്റെ തുറന്നുപറച്ചില്‍. 2018ല്‍ താരത്തിന്റെ മുന്‍ ഭാര്യ ഹസിന്‍ ജഹാനുമായി ഉണ്ടായ പ്രശ്‌നങ്ങളും പിന്നാലെ ഷമിക്കെതിരെ ഉയര്‍ന്ന കോഴ ആരോപണവുമാണ് താരത്തെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് ഉമേഷ് പറഞ്ഞു.

ഉമേഷിന്റെ വാക്കുകള്‍: അന്ന് ഷമി തനിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. എല്ലാത്തിനോടും പോരാടാനുള്ള മനസ് ഷമിക്കുണ്ടായിരുന്നു. പക്ഷേ പാകിസ്താന്‍ വനിതയില്‍ നിന്ന് കോഴവാങ്ങി ഇന്ത്യയ്‌ക്കെതിരായി ക്രിക്കറ്റ് കളിച്ചെന്ന ആരോപണം താരത്തെ തളര്‍ത്തിക്കഴിഞ്ഞു. താന്‍ എന്തിനെയും നേരിടും. എന്നാല്‍ തന്റെ രാജ്യത്തെ വഞ്ചിച്ചെന്ന ആരോപണം സഹിക്കാന്‍ കഴിയുന്നതല്ലെന്ന് ഷമി പറഞ്ഞു. ആ രാത്രി ഷമി കടുത്ത തീരുമാനത്തിലായിരുന്നു. അന്ന് പുലര്‍ച്ചെ നാല് മണിക്ക് താന്‍ വെള്ളം കുടിക്കാനായി ഉണര്‍ന്നു. താന്‍ അടുക്കളയില്‍ എത്തിയപ്പോള്‍ ഷമി ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്നു. 19ാം നിലയുടെ ബാല്‍ക്കണിയിലാണ് ഷമി നിന്നത്. എന്താണ് ഷമിയുടെ മനസിലെന്ന് തനിക്ക് മനസിലായി. ഷമിയുടെ ജീവിതത്തിലെ ഏറ്റവും നീളം കൂടിയ രാത്രിയാവും അത്. പിന്നീട് ഒരു ദിവസം ഞങ്ങള്‍ സംസാരിക്കുന്നതിനിടെ ആരോപണത്തില്‍ കമ്മിറ്റി ക്ലീന്‍ ചീറ്റ് നല്‍കിയെന്നുള്ള സന്ദേശം ഷമിയുടെ ഫോണില്‍ വന്നു. ഒരു ലോകകപ്പ് നേടുന്നതിനേക്കാള്‍ സന്തോഷം അവന്റെ മുഖത്ത് ഞാന്‍ കണ്ടു’- ഉമേഷ് പറഞ്ഞു- ഉമേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Mohammed Shami’s friend makes shocking revelation