25
Jul 2024
Thu
25 Jul 2024 Thu
UKG student dies after school bus hit her

വീടിനു മുന്നിൽ സ്കൂൾ ബസ്സിറങ്ങിയ യുകെജി വിദ്യാർഥിനി അതേ വാഹനമിടിച്ചു മരിച്ചു. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. ഡിഎച്ച്എസ്സ് നെല്ലിപ്പുഴ സ്‌കൂളിലെ വിദ്യാർഥിനിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ​ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.