14
Jul 2024
Fri
14 Jul 2024 Fri
german railway recruitment from kerala

ജര്‍മനിയില്‍ റെയില്‍പ്പാളങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നാലായിരത്തിലധികം തൊഴിലവസരങ്ങള്‍ വരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലും റിക്രൂട്ട്‌മെന്റ് വരും. മെക്കാനിക്കല്‍, സിവില്‍ വിഭാഗത്തില്‍ ബിടെക്, പോളിടെക്‌നിക്, ഐടിഐ കോഴ്‌സുകള്‍ വിജയിച്ചവര്‍ക്കാണ് ജോലി സാധ്യതയുള്ളത്. ആറു വര്‍ഷം കൊണ്ട് 9,000 കിലോമീറ്റര്‍ റെയില്‍പാത നവീകരിക്കുന്ന പദ്ധതിക്കായി ഈ മേഖലകളില്‍ നൈപുണ്യമുള്ളവരെത്തേടി ജര്‍മന്‍ സംഘം അടുത്തിടെ കേരളത്തിലെത്തിയിരുന്നു. കേരളവുമായി ധാരണാപത്രത്തില്‍ ഒപ്പിടുന്നതിനു മുന്നോടിയായിരുന്നു സന്ദര്‍ശനം. ജര്‍മന്‍ കൗണ്‍സിലര്‍ എക്കിം ബര്‍ക്കാട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഐ.ടി.ഐ., പോളിടെക്‌നിക്, എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തില്‍ അവര്‍ തൃപ്തരാണെന്ന് ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെയ്‌സ്) അധികൃതര്‍ പറഞ്ഞു. മന്ത്രി വി. ശിവന്‍കുട്ടി, കെയ്‌സ് ഡയറക്ടര്‍ ഡോ. വീണാമാധവന്‍ എന്നിവരുമായും ചര്‍ച്ച നടത്തിയിരുന്നു.

50 വര്‍ഷം കഴിഞ്ഞ റെയില്‍പ്പാളം, പാലം ഉള്‍പ്പെടെയുള്ളവ മാറ്റുന്നതിന്റെ ഭാഗമായാണ് തൊഴിലവസരം വരുന്നത്. 900 കിലോമീറ്റര്‍ റെയില്‍പ്പാളമാണ് മാറ്റിപ്പണിയുന്നത്. ഡോപ്‌സ് ബാന്‍ (ഡി.ബി.) എന്ന ഡച്ച് കമ്പനിക്കാണു നിര്‍മാണച്ചുമതല. പാളങ്ങളിലെ തകരാര്‍മൂലം തീവണ്ടികള്‍ തുടര്‍ച്ചയായി വൈകിയോടുന്നതാണ് പഴയവ മാറ്റാന്‍ കാരണം. ശരാശരി 3,500 യൂറോ (3.18 ലക്ഷം രൂപ) മാസശമ്പളം ലഭിക്കും.

നാവികസേനയില്‍ വന്‍ അവസരം: 741 ഒഴിവുകള്‍ | Indian Navy Civilian Recruitment 2024

നഴ്‌സുമാരെ ജര്‍മന്‍ ഭാഷ പഠിപ്പിച്ച് ജര്‍മനിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ‘ട്രിപ്പിള്‍ വിന്‍’ പരിപാടി കേരളത്തില്‍ നോര്‍ക്കയുമായി ചേര്‍ന്നു ജര്‍മന്‍ ഏജന്‍സികള്‍ നടത്തുന്നുണ്ട്. രണ്ടു വര്‍ഷത്തിനകം നാനൂറിലേറെ പേര്‍ ഈ പദ്ധതി വഴി ജര്‍മനിയിലെത്തി. ഇതിനകം കേരളത്തില്‍നിന്നു 400 ഓളം പേര്‍ ജര്‍മനിയില്‍ ജോലിക്കെത്തിയിട്ടുണ്ട്. 500 പേരെക്കൂടി ഉടന്‍ അയക്കാനുള്ള തിരക്കിലാണ് കെയ്‌സ്. ബാക്കി റിക്രൂട്ട്‌മെന്റിനുള്ള നടപടിയാണു ഇപ്പോള്‍ നടക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തൊഴില്‍പരിശീലനം, ജര്‍മന്‍ ഭാഷാപഠനം എന്നിവ കെയ്‌സിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ട്. കൊച്ചി മെട്രോയില്‍ ഉള്‍പ്പെടെയാണു പരിശീലനം.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ബെല്‍ജിയം, അയര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും സമാനജോലിക്കുള്ള അവസരമുണ്ടാകുമെന്നാണു വിവരം. സിവില്‍ എന്‍ജിനിയറിങ്, ഐ.ടി.ഐ. യോഗ്യതയുള്ളവര്‍ക്ക് ഇത് മികച്ച തൊഴില്‍സാധ്യതയുണ്ടാക്കും.

german railway recruitment from kerala