15
Jul 2024
Fri
15 Jul 2024 Fri
Indian Navy Civilian Recruitment 2024

നാവികസേനയില്‍ വന്‍ അവസരം: 741 ഒഴിവുകള്‍ | Indian Navy Civilian Recruitment 2024

whatsapp നാവികസേനയില്‍ വന്‍ അവസരം: 741 ഒഴിവുകള്‍ | Indian Navy Civilian Recruitment 2024
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യന്‍ നേവിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. (Indian Navy Civilian Recruitment 2024 – Notification released for 741 Vacancies)ചാര്‍ജ്മാന്‍, ഡ്രാഫ്റ്റ്‌സ്മാന്‍, ഫയര്‍മാന്‍, സയന്റിഫിക് അസിസ്റ്റന്റ്, ട്രേഡ്‌സ്മാന്‍, ഫയര്‍ എഞ്ചിന്‍ ഡ്രൈവര്‍, പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍, MTS, കുക്ക് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനു അപേക്ഷ ക്ഷണിച്ചു. ജനറല്‍ സെന്‍ട്രല്‍ സര്‍വിസ് ഗ്രൂപ്ബി, സി വിഭാഗത്തില്‍പെടുന്ന നോണ്‍ ഗെസറ്റഡ് തസ്തികകളിലേക്കാണ് നിയമനം. വിവിധ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. (വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം വെബ്‌സൈറ്റില്‍ ഉണ്ട്)

മൊത്തം 741 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടത്.

അവസാന തിയ്യതി: 2024 ഓഗസ്റ്റ് 2 വരെ

പ്രവേശന പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.

പി.എസ്.സിയില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്: 44 കാറ്റഗറികളില്‍ ഒഴിവുകള്‍ | latest psc notification for 44 categories

 

സയന്റിഫിക് അസിസ്റ്റന്റ്:
ബി.എസ് സി (ഫിസിക്‌സ്/കെമിസ്ട്രി/ഇലക്ട്രോണിക്‌സ്/ ഓഷ്യാനോഗ്രഫി), രണ്ടുവര്‍ഷത്തെ പരിചയം.
പ്രായപരിധി 30 വയസ്സ്.

ഡ്രാഫ്റ്റ്‌സ്മാന്‍ (കണ്‍സ്ട്രക്ഷന്‍):
എസ്.എസ്.എല്‍.സി. രണ്ടുവര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ഷിപ് ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ 3 വര്‍ഷത്തെ അപ്രന്റീസ്ഷിപ്, ഓട്ടോകാഡ്.
പ്രായം 18 -25.

ഫയര്‍മാന്‍:
പ്ലസ്ടു/തത്തുല്യം, ഫയര്‍ഫൈറ്റിങ് കോഴ്‌സ് പാസായിരിക്കണം. ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ് അഭികാമ്യം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം.
വൈകല്യങ്ങള്‍ പാടില്ല.
പ്രായം 18- 27 വയസ്സ്.

ട്രേഡ്‌സ്മാന്‍ മേറ്റ്: എസ്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി 18- 25 വയസ്സ്.

പെസ്റ്റ്’കണ്‍ട്രോള്‍ വര്‍ക്കര്‍:
എസ്.എസ്.എല്‍.സി/ ഹിന്ദി അല്ലെങ്കില്‍ പ്രാദേശികഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം.
പ്രായപരിധി 18 -25 വയസ്സ്.

പാചകക്കാരന്‍: എസ്.എസ്.എല്‍.സി. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം.
പ്രായം: 18 -25

മള്‍ട്ടി ടാക്‌സിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍):
എസ്.എസ്.എല്‍.സി/തത്തുല്യം അല്ലെങ്കില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി 18 -25 വയസ്സ്.

ചാര്‍ജ്മാന്‍ അമ്യൂണേഷന്‍: ബി.എസ്.സി (ഫിസിക്‌സ്/കെമിസ്ട്രി/ മാത്സ്) അല്ലെങ്കില്‍ കെമിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
പ്രായം: 18- 25.

ചാര്‍ജ്മാന്‍ (ഫാക്ടറി): ബി.എസ്.സി (ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്) അല്ലെങ്കില്‍ എന്‍ജിനീയറിങ് ഡിപ്ലോമ.
പ്രായം: 18 -25 വയസ്സ്.

ചാര്‍ജ്മാന്‍ (മെക്കാനിക്): എന്‍ജിനീയറിങ് ഡിപ്ലോമയും ക്വാളിറ്റി കണ്‍ട്രോള്‍/ അഷ്വറന്‍സ്/ടെസ്റ്റിങ്ങില്‍ രണ്ടു വര്‍ഷത്തെ പരിചയവും.
പ്രായപരിധി: 30

(എല്ലാ തസ്തികകളിലേക്കും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സി, നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും വിമുക്തഭടന്മാര്‍ക്കും കായികതാരങ്ങള്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്).

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

Salary: 

ഡ്രാഫ്റ്റ്‌സ്മാന്‍: 25,500- 81,100 രൂപ.
ഫയര്‍മാന്‍: 19,900- 63,200 രൂപ
ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍: 21,700 -69,100
ട്രേഡ്‌സ്മാന്‍മേറ്റ്: 18,000 -56,900.
പെസ്റ്റ് കണ്‍ട്രോള്‍ വര്‍ക്കര്‍: 18,000 – 56,900
കുക്ക്: 19,900- 63,200
മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ്: 18,000- 56,900
ചാര്‍ജ്മാന്‍, സയന്റിഫിക് അസിസ്റ്റന്റ്: 35,400- 1,12,400.

വിശദാംശങ്ങള്‍ക്ക്: http://joinindiannavy.gov.in

Indian Navy Civilian Recruitment 2024

\