06
Jul 2024
Fri
06 Jul 2024 Fri
more details came out about Thiruvalla couples suicide

തിരുവല്ലയിൽ കാറിന് തീയിട്ട് ദമ്പതികൾ ജീവനൊടുക്കിയത് മകൻ ലഹരിക്കടിമയായ വിഷമത്താൽ. തുകലശ്ശേരി വേങ്ങശ്ശേരിയിൽ വീട്ടിൽ രാജു തോമസ്, ഭാര്യ ലൈജു തോമസ് എന്നിവരാണ് ഇന്ന് ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവല്ല വേങ്ങലിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഏക മകൻ ലഹരിക്ക് അടിമയായതിനാൽ ആത്മഹത്യ ചെയ്യുന്നു എന്ന കുറിപ്പ് ദമ്പതികൾ വീട്ടിൽ എഴുതിവച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.

രാജു തോമസ് വിദേശത്താണ് മുമ്പ് ജോലി ചെയ്തിരുന്നത്. ഇപ്പോൾ നാട്ടിലാണ് സ്ഥിരതാമസം. വേങ്ങൽ മുണ്ടകം റോഡിൽ പട്രോളിങ് നടത്തുമ്പോഴായിരുന്നു പോലീസ് സംഘം കാർ കത്തിയത് കാണുന്നത്. പരിശോധനയിലാണ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെത്തിയത്.

തിരുവല്ലയിൽ കത്തിയ കാറിൽ ദമ്പതികളുടെ മൃതദേഹങ്ങൾ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക