27
Jul 2024
Sat
27 Jul 2024 Sat
court grants bail to man accused in raping wife

ഭാര്യയെ ബലാൽസം​ഗം ചെയ്തെന്ന കേസിൽ ഭർത്താവിന് ജാമ്യം നൽകി അലഹബാദ് കോടതി. ഉറങ്ങിക്കിടന്ന തന്നെ ക്ലോറോഫോം നൽകി മയക്കിക്കിടത്തി ഭർത്താവ് ബലാൽസം​ഗം ചെയ്തുവെന്നാരോപിച്ച് ഭാര്യ പരാതി നൽകുകയായിരുന്നു. ബലാൽസം​ഗക്കേസിൽ പ്രതിചേർക്കപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയും ചെയ്തു. കേസ് തുടർന്ന് കോടതിയിലെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉറങ്ങിക്കിടക്കുന്ന ഒരാളെ ഉറക്കം തടസ്സപ്പെടുത്താതെ അനുഭവസമ്പത്തില്ലാത്തൊരാൾക്ക് ക്ലോറോഫോം നൽകി മയക്കാനാവില്ലെന്നും സ്വാഭാവിക ഉറക്കത്തിനൊപ്പം കൃത്രിമ ഉറക്കം കൂടി നൽകാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കോടതി പ്രതിചേർക്കപെട്ട ഭർത്താവിന് ജാമ്യം അനുവദിച്ചത്. തൂവാലയിൽ ക്ലോറോഫോം മുക്കി ഭാര്യയുടെ മുഖത്തമർത്തിയ ഉടൻ അവർ മയങ്ങിപ്പോയെന്നും തുടർന്ന് ബലാൽസം​ഗം ചെയ്തുവെന്നുമുള്ള വാദം വിശ്വസനീയമല്ലെന്നും കോടതി നിരീക്ഷിച്ചു.

ഹണിട്രാപ്പൊരുക്കി മധ്യവയസ്‌കനെ കുടുക്കിയത് 16കാരന്‍; ആസൂത്രണം കണ്ട് ഞെട്ടി പോലീസ്

രവീന്ദ്ര സിങ് രതൗർ എന്നയാളാണ് ഭാര്യയുടെ പരാതിയെ തുടർന്ന് ജയിലിലായത്. 2022ൽ രവീന്ദ്ര സിങ് തന്നെ വ്യാജ വിവാഹം കഴിച്ചുവെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്. രവീന്ദ്ര സിങ് മുമ്പ് വിവാഹിതനായിരുന്നുവെന്നും ഈ ബന്ധത്തിൽ ഇയാൾക്ക് രണ്ടു മക്കളുമുണ്ടെന്നുമുള്ള വിവരം തന്നിൽ നിന്നു മറച്ചുവച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. മയക്കിക്കിടത്തിയ ശേഷം ബലാൽസം​ഗം ചെയ്തുവെന്നും ഈ ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തിയ രവീന്ദ്ര സിങ് ഇവ ഓൺലൈനിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിച്ചിരുന്നു.

കൊച്ചിയിൽ ഓട്ടോഡ്രൈവർക്കെതിരേ വ്യാജ ബലാൽസം​ഗ പരാതി നൽകിയതിന് 19കാരി പിടിയിൽ

ജയിലിലടയ്ക്കപ്പെട്ട യുവാവ് ജാമ്യാപേക്ഷ നൽകിയത് കഴിഞ്ഞ ദിവസമാണ്. ആരോപണം തെളിയുന്നതുവരെ ഒരാൾ സ്വതന്ത്ര ജീവിതത്തിനുള്ള അവകാശത്തെ ഹനിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.