കൊച്ചിയിൽ ഓട്ടോഡ്രൈവർക്കെതിരേ വ്യാജ ബലാൽസംഗം പരാതി നൽകിയതിന് 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വൈപ്പിൻ ബീച്ചിലേക്ക് ഓട്ടംവിളിച്ചുകൊണ്ടുപോയ ഓട്ടോറിക്ഷയിൽ വച്ച് താൻ ബോധക്ഷയ ആയെന്നും ഈസമയം ഓട്ടോറിക്ഷാ ഡ്രൈവർ തന്നെ ബലാൽസംഗം ചെയ്തെന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി. ബോധം വീണപ്പോൾ പാതിവിവസ്ത്രയാണെന്ന് തിരിച്ചറിഞ്ഞെന്നും ഓട്ടോഡ്രൈവറുടെ അതിക്രമത്തിൽ നിന്ന് താനോടി രക്ഷപ്പെടുന്നുവെന്നുമായിരുന്നു പെൺകുട്ടിയുടെ അവകാശവാദം.
|
58കാരനെതിരേയായിരുന്നു മലയാളിയല്ലാത്ത പെൺകുട്ടിയുടെ പരാതി. പരാതിയിൽ അന്വേഷണം നടത്തിയ ഞാറക്കൽ പൊലീസാണ് തട്ടിപ്പ് കണ്ടെത്തിയത്. സുഹൃത്തായ യുവാവിനൊപ്പമാണ് യുവതി കൊച്ചിയിൽ കഴിഞ്ഞിരുന്നത്.
ഇതിനിടെ സുഹൃത്തിന് തന്നോടുള്ള താൽപര്യം കുറഞ്ഞുവെന്ന് പെൺകുട്ടി മനസ്സിലാക്കി.തന്നോട് സഹതാപംതോന്നി
സുഹൃത്ത് തനിക്കൊപ്പം തുടർന്നും കഴിയുമെന്ന് പ്രതീക്ഷയിലായിരുന്നു 19കാരി വ്യാജ ബലാൽസംഗ പരാതി നൽകിയതെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തി. പരാതിയിൽ ഓട്ടോഡ്രൈവറെ ചോദ്യംചെയ്ത പൊലീസ് ദൃക്സാക്ഷികളുടെ മൊഴികളും പരിശോധിച്ചപ്പോഴാണ് പെൺകുട്ടിയുടേത് വ്യാജ പരാതിയാണെന്ന നിഗമനത്തിലെത്തിയത്. തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്യുകയും സത്യാവസ്ഥ കണ്ടെത്തുകയുമായിരുന്നു.





