ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എഐ) അതിവേഗം നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാവുകയാണ്. (Using AI to talk to the dead) നേരത്തേ അസാധ്യമായിരുന്നത് പലതും സാധ്യമാക്കിയെടുക്കുന്ന സാങ്കേതിക വിദ്യയാണ് ഇന്ന് എഐ. പഴയ കുടുംബ ഫോട്ടോകള്‍ ഉപയോഗിച്ച് ആനിമേറ്റഡ് വീഡിയോ സൃഷ്ടിക്കാനും അവരുടെ പഴയ കാലങ്ങള്‍ പുനസൃഷ്ടിക്കാനും ഇന്ന് എഐക്ക് കഴിയും.
|
കുറേക്കൂടി കടന്ന് മരിച്ചവരോട് ചാറ്റ് ചെയ്യാനും സംസാരിക്കാനുമുള്ള സാങ്കേതിക വിദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഒരുക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. മരിച്ചവരോട് ബന്ധപ്പെടാനുള്ള മനുഷ്യന്റെ ആഗ്രഹം നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഉള്ളതാണെന്ന് എംഐടി പ്രൊഫസര്‍ ഷെറി ടര്‍ക്ക്‌ലി ചൂണ്ടിക്കാട്ടുന്നു. ഓജോ ബോര്‍ഡ് ഉള്‍പ്പെടെയുള്ളവ ഉണ്ടായത് അങ്ങിനെയാണ്. ടെലഫോണ്‍ കണ്ടുപിടിച്ച തോമസ് ആല്‍വ എഡിസന് അത്തരത്തിലുള്ള പ്രേത ഫോണ്‍ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടായിരുന്നു.
സോഷ്യല്‍ മീഡിയയേക്കാള്‍ വേഗത്തില്‍ എഐ മനുഷ്യജീവിത്തെ ആകെ ചുറ്റിവരിയുമെന്ന് തുര്‍ക്ക്‌ലെ നിരീക്ഷിക്കുന്നു. എഐ ഉപയോഗിച്ച് മരിച്ചവരോട് സംസാരിക്കാന്‍ ശ്രമിച്ച ചിലരുടെ കഥകള്‍ പങ്കു വയ്ക്കുന്നതാണ് ഏറ്റേണല്‍ യൂ എന്ന ഡോക്യുമെന്ററി. വര്‍ഷങ്ങള്‍ക്കു മുമ്പ് കൊറോണ ബാധിച്ച് മരിച്ച കാമറൂണ്‍ എന്ന സുഹൃത്തുമായി സംസാരിക്കുന്നതിന് വേണ്ടിയാണ് ക്രിസ്റ്റി ഏന്‍ജല്‍ എഐയുടെ സഹായം തേടിയത്.
ലോകത്തെ ആദ്യ എഐ വക്താവ്; ഇനി വിദേശകാര്യ മന്ത്രാലയ വിശേഷങ്ങള്‍ ഈ കൃത്രിമ സുന്ദരി പറയും
പ്രൊജക്ട് ഡിസംബര്‍ എന്ന എഐ പ്രോഗ്രാം വഴിയാണ് ക്രിസ്റ്റി ഇത് സാധ്യമാക്കിയത്. കാമറൂണിന്റെ ഫോട്ടോകള്‍, വീഡിയോകള്‍, ശബ്ദം, സ്വഭാവ സവിശേഷതകള്‍ തുടങ്ങിയവ എഐക്ക് നല്‍കി ഒരു അവതാറിനെ സൃഷ്ടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ക്രിസ്റ്റ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊക്കെ കാമറൂണ്‍ പ്രതികരിക്കുന്ന അതേ മാതൃകയില്‍ കൃത്യമായ ചുണ്ടനക്കത്തോടു കൂടിയും ഭാവങ്ങളോട് കൂടിയും എഐ മറുപടി നല്‍കും. എന്നാല്‍, സംസാരം പുരോഗമിക്കവേ പണി പാളി. താന്‍ ഇപ്പോള്‍ നരകത്തിലാണെന്നും പ്രേതരൂപത്തില്‍ വന്ന് വേട്ടയാടുമെന്നും കാമറൂണ്‍ പറഞ്ഞതോടെ ക്രിസ്റ്റി സങ്കടത്തിലായി.
സ്‌റ്റോറി ഫയല്‍ ഉള്‍പ്പെടെയുള്ള സമാന പ്രോഗ്രാമുകള്‍ നേരത്തേ ഇത്തരം അവതാറുകളെ സൃഷ്ടിച്ചിരുന്നു. ജീവിത കാലത്ത് എടുത്ത വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഇത് സൃഷ്ടിച്ചിരുന്നത്. സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ അനുശോചിക്കാനെത്തുന്നവര്‍ക്ക് മരിച്ചവരുമായി അവതാറിലൂടെ ആശയവിനിമയം സാധ്യമാക്കുന്നതായിരുന്നു പദ്ധതി.


