20കാരിയെ കുത്തിക്കൊന്ന് കാമുകൻ കുറ്റിക്കാട്ടിൽ തള്ളി. നവി മുംബൈ റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. പ്രതിയെ പിടികൂടാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
|
ശനിയാഴ്ച പുലർച്ചെ രണ്ടോടെയാണ് റെയിൽവേ സ്റ്റേഷനു സമീപത്തെ കുറ്റിക്കാട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. മൃതദേഹത്തിൽ നിരവധി പരിക്കുകളും കുത്തേറ്റ പാടും ഉണ്ടായിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്ന് നവി മുംബൈ ഡപ്യൂട്ടി പോലീസ് കമ്മീഷണർ വിവേക് പൻസാരെ പറഞ്ഞു.
പെൺകുട്ടിയുടെ കാമുകനായ യശശ്രീ ഷിൻഡേ ആണ് കൊലപാതകിയെന്നും കൃത്യത്തിനു ശേഷം കടന്നുകളഞ്ഞ ഇയാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ പിടികൂടാനായി അഞ്ച് സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
വിവാഹത്തിൽ നിന്ന് പിൻമാറിയ കാമുകൻ്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി കാമുകിയായ ഡോക്ടർ
ഒപ്പം ഇറങ്ങിവന്ന കാമുകിയെ പെരുവഴിയില്‍ ഉപേക്ഷിച്ച് കാമുകന് കടന്നു; ഏറ്റെടുക്കാതെ വീട്ടുകാരും





