
പത്തനംതിട്ട: തനിക്കൊപ്പം ഇറങ്ങിവന്ന കാമുകിയെ പെരുവഴിയില്‍ ഉപേക്ഷിച്ച് കാമുകന്‍ കടന്നുകളഞ്ഞു. പത്തനംതിട്ട മാഞ്ഞൂര്‍ മാന്‍വെട്ടം ജങ്ഷനിലാണ് കൗതുകകരമായ സംഭവം അരങ്ങേറിയത്.
![]() |
|
ഞീഴൂര്‍ സ്വദേശിനിയായ യുവതിയെ പത്തനംതിട്ട സ്വദേശിയായ കാമുകന്‍ മാഞ്ഞൂര്‍ മാന്‍വെട്ടം ജങ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലാക്കിയ ശേഷം കടന്നുകളയുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാമുകന്‍ ഉപേക്ഷിച്ചതോടെ യുവതി കുഴഞ്ഞുവീണു.
കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതി ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പം ഒളിച്ചോടിയത്. വെള്ളിയാഴ്ച ഉച്ചയോടെ മാന്‍വെട്ടം ജങഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ എത്തിയ ഇരുവരും ഇവിടെ സംസാരിച്ചിരിക്കുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കാമുകിയെ ഉപേക്ഷിച്ച് കാമുകന്‍ ഇവിടെ നിന്നു പോവുകയുമായിരുന്നു.
ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ യുവതി കരഞ്ഞുകൊണ്ടിരിക്കുന്നതു നാട്ടുകാരില്‍ ചിലര്‍ വിവരം തിരക്കിയെങ്കിലും ഇവര്‍ മറുപടി നല്‍കിയില്ല. ഇതോടെ നാട്ടുകാര്‍ വിവരം പോലീസില്‍ വിളിച്ചറിയിച്ചു. ഇതിനിടെ യുവതി കുഴഞ്ഞുവീഴുകയും ചെയ്തു.
യുവതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച പോലീസ് ഞീഴൂരുള്ള യുവതിയുടെ അമ്മയെ വിളിച്ച് ആശുപത്രിയിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ എത്താന്‍ വിസമ്മതിച്ചു. തുടര്‍ന്നു പോലീസ് യുവതിയെ സമീപ പഞ്ചായത്തിലെ അഭയകേന്ദ്രത്തിലാക്കി.