15
Aug 2024
Thu
15 Aug 2024 Thu
Complete Guide to KEAM 2024: Notification, Application, and Exam Date

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരളത്തിലെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് 2024 – 2025 (KEEM-24) അധ്യയന വര്‍ഷത്തെ കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികള്‍ ആരംഭിച്ചു. ഈ ഘട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ സമര്‍പ്പിക്കാം. സര്‍ക്കാര്‍ / എയ്ഡഡ് / സ്വയംഭരണ എയ്ഡഡ് / സര്‍ക്കാര്‍ കോസ്റ്റ് ഷെയറിംഗ് / സ്വകാര്യ സ്വാശ്രയ / സ്വയംഭരണ (സ്വകാര്യ സ്വാശ്രയ) എന്‍ജിനിയറിങ് കോളേജുകളിലേക്കും, സര്‍ക്കാര്‍ / സ്വകാര്യ സ്വാശ്രയ ഫാര്‍മസി കോളേജുകളിലേക്കും ആണ് ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ ക്ഷണിക്കുന്നത്. 2024 ലെ എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് അഞ്ചിനു രാവിലെ 11 വരെ www.cee.kerala.gov.in ലൂടെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ എന്‍ജിനിയറിങ് കോഴ്‌സുകളിലേക്കും ഈ ഘട്ടത്തില്‍ത്തന്നെ ഓപ്ഷനുകള്‍ നല്‍കാന്‍ വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കണം.

LLB പഠിക്കുവാണോ? പ്രവേശനപ്പരീക്ഷക്ക് അപേക്ഷിക്കാം| KLEE 24 പരീക്ഷയ്ക്ക് ആഗസ്റ്റ് രണ്ടിന് മുമ്പ് അപേക്ഷിക്കണം

വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം കാണുക.
ഹെല്‍പ് ലൈന്‍ നമ്പര്‍: 0471 2525300.

KEAM 2024 admission updates