14
Jul 2024
Wed
14 Jul 2024 Wed

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ സര്‍ക്കാര്‍ ലോ കോളജുകളിലെയും സംസ്ഥാന സര്‍ക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 202425 അധ്യയന വര്‍ഷത്തെ ത്രിവത്സര എല്‍.എല്‍.ബി കോഴ്‌സിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷ കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിരിക്കും. അപേക്ഷാര്‍ഥികള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ആഗസ്റ്റ് രണ്ടിന് വൈകുന്നേരം 5 മണിക്കകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശദ വിവരങ്ങള്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.

കേരളത്തിലെ ലോ കോളേജുകളിലെ അഞ്ചു വര്‍ഷ ഇന്റഗ്രേറ്റഡ് നിയമ പഠന പ്രോഗ്രാം,മൂന്ന് വര്‍ഷ എല്‍എല്‍ബി പ്രോഗ്രാം എന്നിവയ്ക്ക് പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണര്‍ ആണ് KLEE- 24 േകരള ലോ കോളേജ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചത്.

ബി.എ എല്‍.എല്‍.ബി, ബി.കോം എല്‍.എല്‍.ബി, ബി.ബി.എ, എല്‍.എല്‍.ബി പ്രോഗ്രാമുകള്‍ നാലു സര്‍ക്കാര്‍ ലോ കോളേജുകള്‍, സ്വാശ്രയ കോളേജുകള്‍ എന്നിവയിലുണ്ട്. 400 ഓളം സീറ്റുകളുണ്ട്.
മൂന്നു വര്‍ഷ എല്‍.എല്‍.ബി.യ്ക്ക് 1100 ഓളം സീറ്റുകളുണ്ട്.

അഞ്ചു വര്‍ഷ പ്രോഗ്രാമിനും മൂന്ന് വര്‍ഷ പ്രോഗ്രാമിനും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
2 മണിക്കൂറുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷന്‍.120 ഒബ്ജക്റ്റീവ് മാതൃകയിലുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.
ജനറല്‍ ഇംഗ്ലീഷ്,പൊതു വിജ്ഞാനം,ന്യൂമെറിക്കല്‍ & മെന്റല്‍ എബിലിറ്റി,ലീഗല്‍ അഭിരുചി എന്നിവയില്‍ നിന്നും ചോദ്യങ്ങളുണ്ടാകും. പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 850 രൂപയും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 425 രൂപയുമാണ് അപേക്ഷ ഫീസ്.
കുറഞ്ഞ പ്രായ പരിധി 17 വയസാണ്.
പ്ലസ് ടു വില്‍ 45 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് അപേക്ഷിക്കാം.
ഡിപ്ലോമ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.

അഖിലേന്ത്യ,സംസ്ഥാനതല കൗണ്‍സിലിങ് പ്രക്രിയയുടെ നോട്ടിഫിക്കേഷന്‍ വരുന്ന മുറയ്ക്ക് നടപടിക്രമങ്ങള്‍ ആരംഭിക്കണം.
പുതുക്കിയ കട്ട് ഓഫ് പൊതു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 720162 ഉം ഒ.ബി.സി, എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 161127,ഒ ബി സി/എസ് സി പി ഡബ്ല്യൂ ഡി 143 127, പൊതു EWS PwD 161144. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണര്‍ കേരളത്തിലേക്കുള്ള റാങ്ക് ലിസ്റ്റ് തയാറാക്കാനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും.തുടര്‍ന്ന് കീമില്‍ രജിസ്റ്റര്‍ ചെയ്തവര്‍ നീറ്റ് മാര്‍ക്കും,റാങ്കും അപ്‌ലോഡ് ചെയ്യണം.

Three Year LLB Course Applications invited for Entrance Test