06
Aug 2024
Thu
06 Aug 2024 Thu
rss circulates nikhila vimals photo with wrong caption

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനവും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും ഒറ്റക്കെട്ടായി പുരോഗമിക്കവെ വ്യാജ പ്രചാരണം നടത്തി ആര്‍എസ്എസ്. കണ്ണൂരിലെ തള്ളിപ്പറമ്പില്‍ അവശ്യവസ്തുക്കളുടെ സമാഹരണ കേന്ദ്രത്തില്‍ വോളന്റിയറായെത്തിയ നിഖില വിമലിന്റെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ ചിത്രം ഉപയോഗിച്ചാണ് നിഖില വിമലിനെതിരായ പ്രചാരണം. വയനാട്ടിലെ ജനതയെ ആര്‍എസ്എസ് രാവും പകലും സഹായിക്കുകയാണെന്നും ഭക്ഷണം ശേഖരിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുകയാണെന്നുമാണ് എക്‌സില്‍ അടക്കം ആര്‍എസ്എസ് അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഫോട്ടോയാണ് വ്യാജ അടിക്കുറിപ്പോടെ ആര്‍എസ്എസ് അനുകൂലികള്‍ പ്രചരിപ്പിച്ചത്.

ഫോട്ടോയ്‌ക്കൊപ്പം ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പഴയ വീഡിയോയും എഡിറ്റ് ചെയ്തു ചേര്‍ത്തായിരുന്നു പ്രചാരണം. അതേസമയം വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കുന്നതില്‍ ശ്രദ്ധേയനായ ആള്‍ട്ട് ന്യൂസ് മുഹമ്മദ് സുബൈര്‍ അടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ പോസ്റ്റ് എക്‌സില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.

ഇടത് അനുഭാവിയായ നിഖില വിമല്‍ തന്റെ നിലപാട് അഭിമുഖങ്ങളിലടക്കം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. വയനാട്ടിലേക്ക് അവശ്യവസ്തുക്കളെത്തിക്കുന്നതിന് ഡിവൈഎഫ്്‌ഐ ആരംഭിച്ച തളിപ്പറപ്പ് കലക്ഷന്‍ സെന്ററിലായിരുന്നു വോളന്റിയര്‍മാര്‍ക്കൊപ്പം നിഖില വിമലും കഴിഞ്ഞദിവസങ്ങളില്‍ രാത്രി വൈകിയും സേവനത്തില്‍ വ്യാപൃതയായത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക