06
Aug 2024
Sat
06 Aug 2024 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായത് വയനാട്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സന്ദർശനം. ഉരുൾപൊട്ടൽ ദുരന്തം നാശംവിതച്ച വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിൽ മോഡി ആകാശനിരീക്ഷണം നടത്തി. കണ്ണൂരിൽ വിമാനം ഇറങ്ങിയ അദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് വയനാട്ടിൽ എത്തിയത്.
ഇതിന് ശേഷം മോദിയുടെ ഹെലികോപ്റ്റർ കൽപ്പറ്റയിലെ എസ്.കെ.എം.ജെ. സ്കൂൾ മൈതാനത്തെ ഹെലിപാഡിൽ ഇറങ്ങി. ഇവിടെ നിന്നാണ് പ്രദേശം ആകാശ നിരീക്ഷണം നടത്തിയത്.

ഏതാനും സമയത്തിനുള്ളിൽ അദേഹം ദുരന്തപ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ദുരിതാശ്വാസക്യാമ്പിലും ആശുപത്രിയിലും കഴിയുന്നവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്യും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും.
ദുരന്തമേഖലയിലെ പുരനധിവാസ പ്രവര്‍ത്തങ്ങള്‍ക്കായി സംസ്ഥാനം രണ്ടായിരം കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ട സമയത്താണ് മോദിയുടെ സന്ദര്‍ശനം.

3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക് മടങ്ങും.

രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. ഹെലികോപ്റ്ററില്‍ ആരിഫ് മുഹമ്മദ്ഖാന്‍, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും മോദിക്കൊപ്പം യാത്ര ചെയ്തു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക