|
കോഴിക്കോട്: പ്രമുഖ ഫോട്ടോജേണലിസ്റ്റും ഫ്രീലാന്‍സ് ഫോട്ടോഗ്രഫറുമായിരുന്ന ബഷീര്‍ അഹമ്മദ് (64) അന്തരിച്ചു. ഈസ്റ്റ് നടക്കാവ് പിഎംകുട്ടി റോഡ് ‘പിവിഎസ് നവരത്‌ന അപ്പാര്‍ട്ട്‌മെന്റ്-5 താമസക്കാരൻ ആയിരുന്നു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ അംഗമായിരുന്ന ബഷീര്‍ അഹമ്മദ് തേജസ് ദിനപത്രം, കാലിക്കറ്റ് ടൈംസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: സീ ഗീത(റിട്ട. എല്‍ഐസി ഉദ്യോഗസ്ഥ, കോഴിക്കോട്).
മകള്‍: ശബ്‌നം(ഡെക്കാത്‌ലന്‍, ബെംഗളൂരു).
എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലേ ആണ് അന്ത്യം സംഭവിച്ചത്. രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു.
ഖബറടക്കം ഇന്ന് വൈകീട്ട് അഞ്ചിന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില നടക്കും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





