മേലെ പട്ടാമ്പിയിൽ ഗട്ടർ ഒഴിവാക്കാനുള്ള ശ്രമത്തിനിടെ ബൈക്കിൽ നിന്ന് വീണ വിമുക്തഭടൻ ബസ് ദേഹത്ത് കയറി മരിച്ചു. വിമുക്തഭടൻ പരുതൂർ മംഗലം പുറത്താട്ടിൽ സജീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെയാണ് അപകടം.
|
ഗട്ടറിൽ ചാടാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോൾ സജീഷ് റോഡിൽ വീഴുകയും പിന്നാലെ വന്ന ബസ് ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടൻതന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമ്യയാണ് ഭാര്യ. മക്കൾ: അഭിനവ് , ആയുഷ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


