പാരിസ് ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിനെതിരെയുള്ള അപ്പീൽ കായിക കോടതി തള്ളി. 100 ഗ്രാം ഭാരക്കൂടുതൽ ചൂണ്ടിക്കാട്ടി ഫൈനലിന് മുൻപ് അയോഗ്യയാക്കിയ നടപടി റദ്ദാക്കണമെന്നും തനിക്ക് വെള്ളി മെഡലെങ്കിലും അനുവദിക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു വിനേഷ് കായിക കോടതിയിൽ അപ്പീൽ നൽകിയത്.
വിനേഷ് ഫോഗട്ട് മാത്രമല്ല, മറ്റ് പല താരങ്ങളും ഭാരപരിശോധനയിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും വിനേഷ് ഫോഗട്ടിന് മാത്രമായി ഒരു ഇളവ് അനുവദിക്കാനാവില്ലെന്നും ഫെഡറേഷൻ കോടതിയിൽ വാദിച്ചു.
|
സെമിയിൽ വിജയിച്ച വിനേഷ് ഫോഗട്ട് ഇതിനു പിന്നാലെ ഭാരപരിശോധനയിൽ പരാജയപ്പെടുകയും അയോഗ്യതയേർപ്പെടുത്തിയതോടെ അവസാന സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. വനിതകളുടെ 50 കിലോഗ്രാം വിഭാഗം ഫൈനലിൽ പ്രവേശിച്ച വിനേഷിന് മത്സരദിനം നടന്ന ഭാരപരിശോധനയിൽ 100 ഗ്രാം കൂടുതലായാണ് അയോഗ്യതയ്ക്കു കാരണമായത്. സെമി/ക്വാർട്ടർ/പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് മുൻപു നടന്ന പരിശോധനയിൽ വിനേഷിന്റെ ഭാരം നിശ്ചയിച്ച 50 കിലോഗ്രാമിലും താഴെയായിരുന്നു.
ഫൈനലിന് മുന്നോടിയായി കടുത്ത പരിശീലനം നടത്തി ഭാരം കുറച്ചെങ്കിലും 50 കിലോഗ്രാമായി പരിമിതപ്പെടുത്താൻ താരത്തിനായില്ല. അയോഗ്യത കൽപ്പിച്ചതിനു പിന്നാലെ താരം ആശുപത്രിയിലാവുകയും ചെയ്തു. രാത്രി ഉറക്കമൊഴിച്ചായിരുന്നു ഭാരം കുറയ്ക്കാനുള്ള വ്യായാമം നടത്തിയത്. മുടി മുറിച്ചുമാറ്റിയിട്ടും ഭാരം കൂടിയതോടെ വിനേഷ് ഫോഗട്ടിനെ അയോഗ്യ ആക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





